ജില്ലയിൽ കാർഷിക പരിശീലന ആവശ്യകതാ സർവ്വേ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കേര’ (KERA) പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ആരംഭിച്ച കാർഷിക പരിശീലനാവശ്യകതാ സർവ്വേക്ക് (Training Needs Assessment Survey) ജില്ലയിൽ തുടക്കമായി. നിലവിലെ കൃഷി രീതികളെക്കുറിച്ചും നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള കർഷകർക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.

നൂതന കാർഷിക സങ്കേതങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അവരുടെ താൽപ്പര്യവും സർവ്വേയിലൂടെ മനസ്സിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കർഷകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലന പരിപാടികൾ സംസ്ഥാനത്ത് തയ്യാറാക്കുക. രണ്ട് രീതികളിലായാണ് സർവ്വേയ്ക്കായുള്ള വിവരശേഖരണം നടക്കുന്നത്. സർവ്വേ പ്രതിനിധികൾ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷി ഭവനുകളിൽ നേരിട്ടെത്തി കർഷകരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കർഷകർക്ക് ഓൺലൈനായും സർവ്വേയിൽ പങ്കുചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കാലാവസ്ഥാ അതിജീവന കൃഷിരീതികൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ നേരിൽ കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്റെ ഭാഗമായി കർഷകർക്ക് ലഭിക്കും. ഇതിന് പുറമെ വിദേശ രാജ്യങ്ങളിലെ നൂതന കാർഷിക മാതൃകകൾ സന്ദർശിച്ച് മനസ്സിലാക്കുന്നതിനുള്ള അവസരങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ പരിശീലന പരിപാടികൾ കർഷകർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്യുന്നതിനാണ് സർവ്വേ സംഘടിപ്പിക്കുന്നത്.

സർവ്വേയിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള ക്യു.ആർ കോഡ് (QR Code) അല്ലെങ്കിൽ ഇതോടൊപ്പമുള്ള ലിങ്ക് https://forms.gle/aszNxiwUFeDAXnYQ6 കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സർവേയുടെ വിശദവിവരങ്ങൾക്കായി കൃഷിഭവനുകളുമായോ കേരയുടെ തിരുവനന്തപുരം വഴുതക്കാടുള്ള സംസ്ഥാന പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ – 8589996464.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...

ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് ; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച്...

അർജ്ജുൻ ആയങ്കിയുമായി ബന്ധം ; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത്...

പരീക്ഷാ ക്രമക്കേട് : ‘കോൺഗ്രസ് പുനർചിന്തനം നടത്തണം’ ; രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി...

0
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ...