പത്തനംതിട്ട : കൃഷി വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 44 ഓണവിപണികള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി ഷീല അറിയിച്ചു. കര്‍ഷകരില്‍ നിന്നും കഴിയുന്നത്ര പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് വിപണികള്‍ വഴി വിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി കര്‍ഷകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ വാങ്ങും.
വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കും. കൃഷി വകുപ്പിന്റെ ഓണവിപണികളില്‍ കര്‍ഷകരില്‍ നിന്നുള്ള നാടന്‍ പച്ചക്കറികള്‍, നല്ല കാര്‍ഷിക മുറകള്‍ പ്രകാരം ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വട്ടവട, കാന്തല്ലൂര്‍ പച്ചക്കറികള്‍, ഇതരസംസ്ഥാന പച്ചക്കറികള്‍ എന്നിവ ലഭ്യമാക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.