ഡയറക്ടർ തസ്തികയിലേക്ക് കൃഷി വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിൽ (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് കൃഷി വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്. ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി അല്ലെങ്കിൽ സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കോ അക്കാദമിക് വിദഗ്ധർക്കോ അപേക്ഷിക്കാം. സയൻസിൽ പിഎച്ച്ഡി ഉണ്ടാകണം. ഇതിന് പുറമെ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ ഗവേഷണ-അധ്യാപന പരിചയവും പിഎച്ച്ഡി സ്‌കോളർമാർക്ക് മാർഗനിർദേശം നൽകിയുള്ള അനുഭവസമ്പത്തും ഉണ്ടായിരിക്കണം.

റിവ്യൂഡ് ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരും അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ നിയന്ത്രിച്ച് പരിചയം നേടിയവരുമായിക്കണം. അപേക്ഷകർക്ക് 2026 ജനുവരി 31 ന് 65 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾക്ക് തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന ആനുകൂല്യങ്ങളും സേവന വ്യവസ്ഥകളുമായിരിക്കും നിയമിക്കപ്പെടുന്ന വ്യക്തിക്ക് ബാധകമാവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...