Saturday, July 5, 2025 1:52 pm

പകുതി വിലക്ക് കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വാങ്ങാം ; സ്മാം പദ്ധതി വന്‍ വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 750 ഗുണഭോക്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കു പരമാവധി 50 ശതമാനം വരെയും ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങള്‍ക്കു പരമാവധി 60 ശതമാനം വരെയും സബ്സിഡി ലഭിക്കും.

ചെറുകിട നാമമാത്ര കര്‍ഷകര്‍, പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍, വനിതകള്‍ എന്നിവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. റബ്ബര്‍ ടാപ്പിങ് യന്ത്രം, ഓയില്‍ മില്‍, റൈസ് മില്‍, പള്‍വറൈസര്‍, വിവിധതരം ഡ്രയറുകള്‍, കൊയ്ത്തുമെതി യന്ത്രം, വൈക്കോല്‍ കെട്ട് യന്ത്രം, ഏണി, അര്‍ബാന, സ്പ്രേയറുകള്‍, തെങ്ങ് കയറ്റ യന്ത്രം തുടങ്ങി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ നിരവധി യന്ത്രങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാണ്. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി കര്‍ഷകര്‍ക്കു നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.

അംഗീകൃത കര്‍ഷക ഗ്രൂപ്പുകള്‍ക്ക്, പാടശേഖര സമിതികള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് 80 ശതമാനം വരെ (പരമാവധി 8 ലക്ഷം രൂപ വരെ) സബ്സിഡി അനുവദിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലയിലെ കൃഷി അസി.എക്സി. എഞ്ചിനീയര്‍, പന്തളം കടയ്ക്കാട് ഓഫീസുമായി ബന്ധപ്പെടാം. കൃഷി അസി.എക്സി.എഞ്ചിനീയര്‍ ഫോണ്‍: 8281211692, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫോണ്‍: 8606144290, 9400392685.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ്

0
തൃശൂര്‍: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി...

സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി

0
ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും...

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ...