പെരുമാതുറയില്‍ ശക്തമായ തിരയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിമുട്ടി എട്ട് പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിമുട്ടി എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ പുലിമുട്ടില്‍ ഇടിച്ച്‌ കയറിയ വള്ളം പൂര്‍ണ്ണമായി തകര്‍ന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.

മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകവെ, അഴിമുഖത്തുണ്ടായ ശക്തമായ തിരമാലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തില്‍ മറ്റൊരു വള്ളം ഇടിച്ചായിരുന്നു അപകടം. പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തില്‍ സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. 23 പേര്‍ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

നിസ്സാമുദ്ദീന്‍, സിദ്ധീഖ്, സൈദലി, കബീര്‍, ഷാക്കിര്‍, നഹാസ്, സുബൈര്‍, മുജീബ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തകര്‍ന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തില്‍ കുരുങ്ങി. തകര്‍ന്ന വള്ളവും വലയും കായലില്‍ എത്തിച്ചെങ്കിലും കരയ്ക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...