വാക്ക് പാലിക്കാതെ കൃഷി മന്ത്രി ; ഹോർട്ടികോർപ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത് 4 കോടി 77 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കര്‍ഷകരെ വീണ്ടും പറഞ്ഞുപറ്റിച്ച് കൃഷിമന്ത്രി. ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നൽകാനുള്ള പണം മുഴുവൻ കൊടുത്തുതീര്‍ക്കുമെന്ന വാഗ്ദാനമാണ് പാഴായത്. ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ് വൈകുന്നതെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞമാസം 27ന് തിരുവനന്തപുരം നെടുമങ്ങാട് കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തിയ കൃഷിദര്‍ശൻ പരിപാടിയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ ഉറപ്പിന് ശേഷം ഒരാഴ്ചയായിട്ടും കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടില്ല. സംസ്ഥാനത്താകെ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത് നാലുകോടി 77 ലക്ഷം രൂപ

നെടുമങ്ങാട് കാര്‍ഷിക മൊത്ത വിതരണ ചന്തയിൽ ഡിസംബര്‍ 31വരെ 239 കര്‍ഷകര്‍ക്ക് 77 ലക്ഷം രൂപ ഹോര്‍ട്ടികോര്‍പ്പ് നൽകണം. പത്ത് മാസമായി കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് ഉത്പന്നങ്ങൾ വിൽക്കുന്നത് പണം കിട്ടാതെ. നെടുമങ്ങാട് കൃഷിദര്‍ശൻ പരിപാടി കാര്‍ഷിക ചന്തയിൽ നടത്താതെ മറ്റൊരുസ്ഥലത്ത് നടത്തിയത് പ്രതിഷേധം ഭയന്നാണെന്നും കര്‍ഷകര്‍ പറയുന്നു. കുടിശ്ശിക പണം കര്‍ഷകരിലേക്ക് എത്തുന്നതിന് ചെക്ക് മാറിവരുന്ന സമയം മാത്രമാണ് വേണ്ടി വരുന്നതെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. കുടിശ്ശിക ഉടൻ കിട്ടുമെന്ന് കൃഷിവകുപ്പ് ഉറപ്പ് പറയുമ്പോഴും വരും മാസങ്ങളിലും മുടക്കമില്ലാതെ പണം കിട്ടാനുള്ള സംവിധാനം എവിടെയാണെന്നാണ് കര്‍ഷകരുടെ ചോദ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ...

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന്...

0
തിരുവനന്തപുരം: കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി...

സംസ്ഥാനത്ത് മഴ തുടരും ; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: കാലവർഷം ദുർബലപ്പെടുകയാണെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ്...

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....