റബർ ടാപിങ് വസ്തുക്കളുടെ വിലകുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കേര​ള​കം : റ​ബ​ർ ടാ​പി​ങ്​ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത്​ ക​ർ​ഷ​ക​ർ​ക്ക്​ ഇ​രു​ട്ട​ടി​യാ​യി. മ​ഴ കു​റ​ഞ്ഞ് സീ​സ​ണെ​ത്താ​റാ​യ​പ്പോ​ഴാ​ണ്​ ഈ  ​അ​വ​സ്​​ഥ. ടാ​പ്പി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡി​നും ചി​ല്ലി​നും ചി​ര​ട്ട​ക്കും ക​മ്പി​ക്കു​മെ​ല്ലാം വി​ല കൂ​ടി. റ​ബ​റി​ന് നേ​രി​യ​തോ​തി​ൽ വി​ല വ​ർ​ധി​ച്ച്​ പ്ര​ത്യാ​ശ​യോ​ടെ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് വി​ല​ക്ക​യ​റ്റം ദു​രി​ത​മാ​യി.

ഏ​പ്രി​ലി​ൽ 135 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന വൈ​റ്റ് ഫോ​ർ​മി​ക് ആ​സി​ഡി​ന് സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും 160 രൂ​പ​യാ​യി വി​ല. പാ​ൽ സം​സ്ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ലൂ​മി​നീ​യം ഡി​ഷി​ന് അ​ഞ്ചു​മാ​സം കൊ​ണ്ട് 40 രൂ​പ വി​ല കൂ​ടി. 220 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ഒ​രു ഡി​ഷിന്റെ വി​ല. ഏ​പ്രി​ൽ 49,000 രൂ​പ​യു​ണ്ടാ​യി​രു​ന്ന റ​ബ​ർ റോ​ളറിന്റെ ഇ​പ്പോ​ഴ​ത്തെ വി​ല 60,000 രൂ​പ​യാ​ണ്. ഇ​വ റ​ബ​ർ ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള റ​ബ​ർ സൊ​സൈ​റ്റി​ക​ളി​ലെ വി​ല​യാ​ണ്. പൊ​തു​വി​പ​ണി​യി​ൽ ഇ​തി​ലും അ​ധി​ക​മാ​ണ് വി​ല.

സ്വ​ന്ത​മാ​യി റ​ബ​ർ കൃ​ഷി ഉ​ള്ള​വ​രും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി റ​ബ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത​വ​രും പ്ര​തി​സ​ന്ധി അ​റി​ഞ്ഞു​ തു​ട​ങ്ങി. കാ​ഞ്ഞ​ങ്ങാ​ട് റ​ബേ​ഴ്സ്, കോ​ഴി​ക്കോ​ട് റ​ബേ​ഴ്​​സ് പോ​ലു​ള്ള റ​ബ​ർ ബോ​ർ​ഡ് ക​മ്പ​നി​ക​ൾ വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​സി​ഡിന്റെ ക്ഷാ​മ​വും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ഇ​രു​മ്പ് കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ് റ​ബ​ർ റോ​ള​റിന്റെ  വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നി​ടെ റ​ബ​റി​െൻറ താ​ങ്ങു​വി​ല 170ൽ ​നി​ന്ന് 200 രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. രാ​സ​വ​ളത്തിന്റെ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും കൂ​ടി​യാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ റ​ബ​ർ ക​ർ​ഷ​ക​ർ ദു​രി​ത​പ​ർ​വം താ​ണ്ടു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...