Monday, May 5, 2025 1:43 pm

അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ കാസർകോട് എത്തിക്കാൻ ശ്രമം ; പരിഭ്രാന്തരാകരുതെന്ന് മന്ത്രി ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണ് കാസർകോട് ഓക്സിജൻ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്സിജൻ സിലിണ്ടർ കിട്ടിയെന്നും അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകൾ കാരണം ആളുകൾ വലിയ തോതിൽ പരിഭ്രാന്തരാകാതിരിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓക്സിജൻ ദൗർലഭ്യം അതാത് സമയങ്ങളിൽ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജൻ എത്തിക്കാനായി. ഇത് ഇനിയും തുടരും. ഇപ്പോഴുള്ള ഓക്സിജൻ സിലിണ്ടർ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോൾ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയർന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ 13 ലക്ഷം ജനസംഖ്യയിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്സീൻ നൽകാനായത്. സർക്കാർ ആശുപത്രികളിലെ ഓക്സിജൻ ബെഡ് 147 ൽ നിന്ന് 1100 ആക്കാനാണ് ശ്രമിക്കുന്നത്. 49 ഡോക്ടർമാരുടെ കുറവ് ജില്ലയിലുണ്ട്. സ്ഥിര നിയമനങ്ങൾക്കായി ശ്രമം തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരെ സഹായിച്ചയാൾ സുരക്ഷാസേനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നദിയിൽ മുങ്ങി മരിച്ചു

0
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ആക്രമണം നടത്തിയ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകി...

പേവിഷബാധയേറ്റ് മരിച്ച കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട്

0
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് മരിച്ച കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലിന്...

സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്തത് വിവാദമാകുന്നു

0
കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വേദിയില്‍...

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന

0
ജമ്മുകശ്മീർ : ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന. ജയിലുകളിലെ...