അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ കാസർകോട് എത്തിക്കാൻ ശ്രമം ; പരിഭ്രാന്തരാകരുതെന്ന് മന്ത്രി ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണ് കാസർകോട് ഓക്സിജൻ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്സിജൻ സിലിണ്ടർ കിട്ടിയെന്നും അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകൾ കാരണം ആളുകൾ വലിയ തോതിൽ പരിഭ്രാന്തരാകാതിരിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓക്സിജൻ ദൗർലഭ്യം അതാത് സമയങ്ങളിൽ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജൻ എത്തിക്കാനായി. ഇത് ഇനിയും തുടരും. ഇപ്പോഴുള്ള ഓക്സിജൻ സിലിണ്ടർ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോൾ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയർന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ 13 ലക്ഷം ജനസംഖ്യയിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്സീൻ നൽകാനായത്. സർക്കാർ ആശുപത്രികളിലെ ഓക്സിജൻ ബെഡ് 147 ൽ നിന്ന് 1100 ആക്കാനാണ് ശ്രമിക്കുന്നത്. 49 ഡോക്ടർമാരുടെ കുറവ് ജില്ലയിലുണ്ട്. സ്ഥിര നിയമനങ്ങൾക്കായി ശ്രമം തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...