കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍, ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതിയുടെ ശുപാര്‍ശ. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്നും നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ് ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലു മുതല്‍ എട്ട് ആഴ്ച വരെയാണ്. ഇത് 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. കോവാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ മാറ്റമൊന്നും സമിതി നിര്‍ദേശിച്ചിട്ടില്ല.

കോവിഡ് പോസിറ്റിവ് ആയവര്‍ ആറു മാസത്തിനു ശേഷം മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഏതു വാക്‌സിനും സ്വീകരിക്കണോ എന്ന ചോയിസ് നല്‍കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏതു സമയവും വാക്‌സിന്‍ നല്‍കാമെന്നും സമിതി പറയുന്നു. സമിതിയുടെ ശുപാര്‍ശകള്‍ ദേശീയ വിദഗ്ധ സമിതിയാണ് പരിശോധിക്കുക. വിദഗ്ധസമിതി ശുപാര്‍ശകള്‍ പ്രകാരമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...