12 ദിവസംകൊണ്ട് വൈറസ് കവര്‍ന്നത് 754 ജീവന്‍ ; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കണക്കുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടാൻ സാധ്യത. ഏറ്റവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിനു കീഴടങ്ങി.

വാരാന്ത്യ ലോക്ക്ഡൗണിന്റേയും മിനി ലോക്ക് ഡൗണിന്റേയുമൊന്നും ഫലം കണ്ടു തുടങ്ങിയിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം 43,000 കടന്നു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. നാലര ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ വിവിധ ജില്ലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം.

21 ദിനംകൊണ്ട് 1,054 ജീവന്‍ പൊലിഞ്ഞു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2,729 ആയും വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം 1,446 ആയും കുതിച്ചുയര്‍ന്നു. അതേസമയം യഥാര്‍ഥ മരണ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഒളിപ്പിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.

എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലേയ്ക്ക് നീങ്ങുകയാണെന്നും ലോക്ക്ഡൗൺ  തുടരണമെന്നുമാണ് വിലയിരുത്തല്‍. ഓക്സിജന്‍ പാഴാക്കുന്നത് തടയാന്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആര്‍ക്കും ഓക്സിജന്‍ നല്‍കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നൽകി. കാറ്റും മഴയും അതിശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...