തിരുവനന്തപുരം: തനിക്ക് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരേന്ദ്രന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്നും ആരോപണം തെളിയിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിക്കുന്നതായും ദേവര്‍കോവില്‍ പറഞ്ഞു. അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരേന്ദ്രന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ദേവര്‍കോവില്‍ തുറന്നടിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും അടുത്ത ബന്ധമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.