റാന്നി: സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം ഒരു സമൂഹത്തെ ഉന്നതിയിലേക്കും സമാധാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാന്നി പി ജെ ടി ഹാളില്‍ നടന്ന സംസ്ഥാന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അവസരം അധികാരികള്‍ ഒരുക്കി കൊടുക്കണം. അനാവശ്യ നിയന്ത്രണങ്ങള്‍ ഉണ്ടാകരുത്. മാധ്യമങ്ങളും സത്യസന്ധമായി പ്രവര്‍ത്തിക്കണം. സ്വാര്‍ത്ഥ താല്പര്യത്തോടെ വ്യക്തിഹത്യ നടത്തുകയോ ഏതെങ്കിലും ഒരു സമൂഹത്തെയോ അധികാര കേന്ദ്രങ്ങളെയോ വെറുതെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
പാസ്റ്റര്‍ തോമസ്‌കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. ലോക്‌സഭാ മുന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, കെ പി ഉദയഭാനു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പാ. വര്‍ഗീസ് മത്തായി ‘മാധ്യമ സ്വാതന്ത്ര്യവും നിയന്ത്രണവും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത ജോ എബ്രഹാം കലമണ്ണില്‍, എസ് കാര്‍ത്തിക, മാത്യു എബ്രഹാം തേക്കുംമൂട്ടില്‍, പാസ്റ്റര്‍ ഷാജി ആലുവിള എന്നിവരെ ആദരിച്ചു. രാജു ഏബ്രഹാം, കെ ജയവര്‍മ്മ, റവ.ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, റവ.ഫാ. ഫിലിപ്പ് ജോര്‍ജ്, തോമസ് മാമ്മന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ബിജു എ എസ്, ആലിച്ചന്‍ ആറോന്നില്‍, സമദ് മേപ്പുറത്ത്, റെജി താഴമണ്‍, അനി വലിയ കാലായില്‍, മേഴ്‌സി പാണ്ടിയേത്ത്, ബി സുരേഷ്, ഓമന രാജന്‍, അഡ്വ. എസ് കാര്‍ത്തിക, പാ.ജോര്‍ജ് ഫിലിപ്പ്, പാ. പി.ജെ.ചാക്കോ, സാംസണ്‍ മുക്കര്‍ണ്ണത്ത്, ജോര്‍ജ് ഫിലിപ്പ് അടിമാലി, നിസ്സാര്‍ പത്തനംതിട്ട, സിറാജ് ചുങ്കപ്പാറ, അഡ്വ. പ്രസന്നകുമാര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.