Monday, April 21, 2025 8:54 am

കണ്ണ് തുറന്ന് കോടികള്‍ മുടക്കി ; ജില്ലയില്‍ കണ്ണടച്ച് എ ഐ ക്യാമറകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണ് തുറന്ന് കോടികള്‍ മുടക്കി. ജില്ലയില്‍ കണ്ണടച്ച് എ ഐ ക്യാമറകള്‍ റോഡിലെ നിയമലംഘകരെ നിരീക്ഷിച്ച് പിടികൂടാന്‍ കോടികള്‍ മുടക്കി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ കണ്ണടച്ചു. ഇതോടെ വെള്ളത്തിലായത് കോടികളാണ്. വകുപ്പുകളുടെ ചക്കളത്തി പോരാണ് പദ്ധതി പ്രതിസന്ധിയിലാക്കിയത്.

നിരത്തുകളില്‍ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ ഏകദേശം 235 കോടി രൂപ ചെലവഴിച്ചാണ് ബൃഹത്തായ ക്യാമറ സംവിധാനം സ്ഥാപിച്ചത്. സംസ്ഥാനമെമ്പാടും റോഡ് വക്കുകളില്‍ ക്യാമറയും ജില്ലകള്‍ തോറും ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് ഓഫീസുകളും തുറന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഗതാഗതം, പൊതുമരാമത്ത്,ധനവകുപ്പുകളും കെല്‍ട്രോണും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കേണ്ടത്. കെല്‍ട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറില്‍ സുതാര്യതയില്ലെന്ന് നോട്ടെഴുതി ചീഫ് സെക്രട്ടറി ഫയല്‍ തടഞ്ഞു വെച്ചിരിക്കുന്നു എന്നതാണ് പുറത്തു വരുന്ന വിവരം.

ഏപ്രില്‍ മുതല്‍ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായിരുന്നെങ്കിലും ക്യാമറ പ്രവര്‍ത്തനം ഇപ്പോഴും ട്രയല്‍ റണ്ണില്‍ ഒതുങ്ങുകയാണ്. മൂന്ന് വര്‍ഷം മുമ്പുണ്ടാക്കിയ ധാരണപത്രത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചതോടെ വീണ്ടും ഉന്നത തല ഇടപെടല്‍ വേണ്ടി വന്നിരിക്കുകയാണ്. ക്യാമറ സൗകര്യവും നെറ്റ് സേവനവും നല്‍കാനായി കെല്‍ട്രോണ്‍ കോടികള്‍ ചെലവഴിച്ചു. പലയിടത്തും ഉപകരാറുകാര്‍ക്ക് ഇവര്‍ കൊടുക്കാനുള്ള തുക കുടിശികയാവുകയും ചെയ്തു. ഇത് അറ്റകുറ്റപ്പണിക്ക് തടസമാവുകയും ചെയ്തു.

ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത് 44 ക്യാമറകളാണ്. ആദ്യ ഘട്ടത്തില്‍ എം.സി റോഡ്, ടി.കെ റോഡ്, കെ.പി.റോഡ്, പുനലൂര്‍-പൊന്‍കുന്നം, റാന്നി-വെണ്ണിക്കുളം, അടൂര്‍-ശാസ്താംകോട്ട, കൈപ്പട്ടൂര്‍- അടൂര്‍, പന്തളം- കൈപ്പട്ടൂര്‍, പത്തനംതിട്ട-കൈപ്പട്ടൂര്‍, പത്തനംതിട്ട റിങ് റോഡ്, ഇളമണ്ണൂര്‍ പാടം, തിരുവല്ല മാവേലിക്കര, മണ്ണാരക്കുളഞ്ഞി, ശബരിമല, വടശേരിക്കര- ചിറ്റാര്‍, തിരുവല്ല-അമ്ബലപ്പുഴ, വെച്ചൂച്ചിറ-മണ്ണടിശാല, ചെറുകോല്‍പ്പുഴ-മല്ലപ്പള്ളി, തോട്ടഭാഗം-ചങ്ങനാശേരി, തിരുവല്ല-മല്ലപ്പള്ളി, ചുങ്കപ്പാറ-പൊന്തന്‍പുഴ എന്നീ റോഡുകളിലെ കടമ്ബനാട് ജങ്ഷന്‍, ഏനാത്ത്, കലഞ്ഞൂര്‍ ജങ്ഷന്‍, അടൂര്‍ നെല്ലിമൂട്ടില്‍പടി, ഏഴംകുളം, അടൂര്‍ ജങ്ഷന്‍, അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍-ആനന്ദപ്പള്ളി, പന്തളം-മെഡിക്കല്‍ മിഷന്‍, കോന്നി ജങ്ഷന്‍, പന്തളം, കുളനട ജങ്ഷന്‍, ഓമല്ലൂര്‍ പുത്തന്‍പീടിക, പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന്‍, പത്തനംതിട്ട അബാന്‍ ജങ്ഷന്‍, ഇലന്തൂര്‍ ജങ്ഷന്‍, പരുമല പള്ളി ജങ്ഷന്‍, കോഴഞ്ചേരി പാലം വടശേരിക്കര, ചിറ്റാര്‍ ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍, തിരുവല്ല കുറ്റൂര്‍, വളഞ്ഞവട്ടം,റാന്നി ബ്ലോക്ക്പടി, റാന്നി വലിയ പാലം, റാന്നി അങ്ങാടി പേട്ട, റാന്നി ഇട്ടിയപ്പാറ ജങ്ഷന്‍, മന്ദമരുതി ജങ്ഷന്‍ വെച്ചൂച്ചിറ, പെരുനാട് മാര്‍ക്കറ്റ്, പൊടിയാടി നെടുമ്ബ്രം, തിരുവല്ല കുരിശുകവല, ഇരവിപേരൂര്‍, തടിയൂര്‍, തോട്ടഭാഗം, തിരുവല്ല ചിലങ്ക ജങ്ഷന്‍, പെരുന്തുരുത്തി, ചാലാപ്പള്ളി, കുന്നന്താനം ജങ്ഷന്‍, ചുങ്കപ്പാറ ജങ്ഷന്‍, മല്ലപ്പള്ളി, നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളിലാണ് ജില്ലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അഹോരാത്രമാണ് ക്യാമറകളുടെ ജോലി. നിയമലംഘനങ്ങള്‍ കണ്ടെത്തി ചിത്രങ്ങള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കും. അവിടെ നിന്ന് പരിവാഹന്‍ ഡേറ്റാ ബേസില്‍ നിന്ന് വാഹന ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് തിരുവല്ലയിലെ എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഓയുടെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും. ഇവിടെ നിന്നാണ് വാഹന ഉടമയക്ക് പിഴ അടയ്ക്കാനുള്ള നോട്ടിസ് തപാലില്‍ അയയ്ക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...

മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും : സിപിഐഎം നേതാവ് എളമരം കരീം

0
തിരുവനന്തപുരം : നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ്...

കാലാവസ്ഥാ മുന്നറിയിപ്പ് ; സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടി ശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന്...