വ്യോമസേന ട്രെയ്‌നിയുടെ മരണം ; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വ്യോമസേന ട്രെയ്‌നിയായ അംഗിത് ജായുടെ  മരണവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു. ബംഗളൂരു ജാലഹള്ളിയിലെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. 27-കാരനായ അംഗിത് ജാ ആണ് മരിച്ചത്. യുവാവിനെതിരെ അച്ചടക്ക നടപടിയെടുത്ത ശേഷം അന്വേഷണം പ്രഖ്യാപിച്ചതില്‍ മനംനൊന്താണ് അംഗിത് ജാ ആത്മഹത്യ ചെയ്തത്.

ആത്മഹത്യാക്കുറിപ്പില്‍ വിങ് കമാന്‍ഡര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ കമാന്‍ഡര്‍ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ അംഗിത് എഴുതിവെച്ചിട്ടുണ്ട്. അംഗിതിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്ന് അംഗിത് ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോപണം നേരിടുന്നവർ ആരും ഒളിവില്‍‌പോയിട്ടില്ലെന്നും സംഭവത്തില്‍ തെളിവ് ശേഖരിക്കുകയാണെന്നും കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ വിനായക് പാട്ടീല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്താംക്ലാസ് ബോർഡ് പരീക്ഷ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...