മദ്യപിച്ച് ലക്ക് കെട്ട് കാറോടിച്ച് അപകടം ; എസ്‌ഐയെ വനിതാ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് തൂക്കി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മദ്യപിച്ച് ലക്ക് കെട്ട് കാറോടിച്ച് അപകടം. എസ്‌ഐയെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തൂക്കി നാട്ടുകാര്‍. നടപടിയെടുക്കാന്‍ ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി. മദ്യപിച്ച്‌ ലക്കുകെട്ട് എസ്‌ഐ ഓടിച്ച കാര്‍ വഴി വക്കില്‍ ഇരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. സ്‌കൂട്ടറില്‍ കാറിടിച്ച വിവരമൊന്നും അറിയാതെ പോയ എസ്‌ഐയെ പിന്തുടര്‍ന്ന നാട്ടുകാര്‍ വനിതാ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പിടികൂടി. പുളിക്കീഴ് സ്‌റ്റേഷനിലെ എസ്‌ഐയും ചെങ്ങരൂര്‍ സ്വദേശിയുമായ സാജന്‍ പീറ്ററിനെയാണ് നാട്ടുകാര്‍ വനിതാ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന പിടികൂടി പുളിക്കീഴ് പോലീസിനെ തന്നെ ഏല്‍പ്പിച്ചത്.

സഹപ്രവര്‍ത്തകന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകയുടെ സ്‌കൂട്ടറാണ് ഇടിച്ച്‌ തെറിപ്പിച്ചത്. ഇങ്ങനെ ഒരു അപകടം നടന്നത് പോലും എസ്‌ഐയുടെ ശ്രദ്ധയില്‍ വന്നില്ല. പതിവായി സന്ദര്‍ശിക്കാറുള്ള നിരണം ഡക്ക്ഫാമിന് സമീപമുള്ള സുഹൃത്തിന്‍റെ വീട്ടിലേക്കാണ് എസ്‌ഐ പോയത്.

അപകട ശേഷം നിര്‍ത്താതെ പോയ കാറിന് പിന്നാലെ എത്തിയ പ്രദേശ വാസികള്‍ ചേര്‍ന്ന് സാജന്‍ പീറ്ററെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. വിവരം ഉടന്‍ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ സാജന് വേണ്ടി ഭരണപ്പാര്‍ട്ടിയില്‍ നിന്ന് ഇടപെടലും ഉണ്ടായി. രണ്ടു വര്‍ഷമായി ഇയാള്‍ പുളിക്കീഴ് സ്‌റ്റേഷനില്‍ ജോലിക്ക് വന്നിട്ട്. അതിന് ശേഷം പരിചയപ്പെട്ട സുഹൃത്തിന്‍റെ  വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...