ആന്ധ്ര പ്രദേശില്‍ ആശുപത്രി കെട്ടിടത്തില്‍ തീ പിടിത്തം ; ഡോക്ടറും രണ്ട് മക്കളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തില്‍ തീ പിടിത്തം. ഡോക്ടറും രണ്ട് മക്കളും കൊല്ലപ്പെട്ടു. ചിറ്റൂര്‍ ജില്ലയിലെ പുതിയതായി നിര്‍മിച്ച കാര്‍ത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഡോക്ടര്‍ രവി ശങ്കര്‍ റെഡ്ഡി, മക്കളായ സിദ്ധാര്‍ഥ റെഡ്ഡി (12) കാര്‍ത്തിക (ആറ്) എന്നിവരാണ് മരിച്ചത്.

ആശുപത്രി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടുത്തമുണ്ടായ സമയത്ത് കുടുംബം ഉറങ്ങുകയായിരുന്നു. പുക നിറഞ്ഞ് കാഴ്ച മങ്ങി തീയിലേക്ക് വീണ് പൊള്ളലേറ്റതാകാമെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നത്.

കുട്ടികളുടെ മുറിയുടെ വാതില്‍ പൊളിച്ചുനീക്കിയാണ് പുറത്തെത്തിച്ചത്. ഉടനെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൂന്ന് നില കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. രവിശങ്കറിന്‍റ ഭാര്യ ഡോ. അനന്തലക്ഷ്മിയേയും അവരുടെ മാതാവിനേയും രക്ഷപ്പെടുത്താനായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...