Wednesday, April 24, 2024 5:58 pm

പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം വാട്ടര്‍ അതോറിട്ടി വിശ്ചേദിച്ചു ; കുടിശ്ശിക 2 കോടിയിലധികം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാരിന്റെ പെട്ടിയില്‍ പണമില്ല. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം വാട്ടര്‍ അതോറിട്ടി വിശ്ചേദിച്ചു. 2 കോടിയിലധികം രൂപ കുടിശ്ശിക ആയതിനെത്തുടര്‍ന്നാണ് നടപടിയുമായി വാട്ടര്‍ അതോറിട്ടി നീങ്ങിയത്. വെള്ളിയാഴ്ച (23) ആയിരുന്നു ലൈന്‍ കട്ട് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാര്‍ കാര്യം അന്വേഷിച്ചത്. ഇന്ന് (ഞായര്‍) പ്രത്യേക ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.

14 കോടതികള്‍, താലൂക്ക് ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, ബാര്‍ കൌണ്‍സില്‍, രജിസ്ട്രാര്‍ ഓഫീസ്, സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസുകള്‍ തുടങ്ങി നിരവധി ഓഫീസുകളാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ എത്തുന്നതോടെ പ്രശ്നം അതി സങ്കീര്‍ണ്ണമാകും. വെള്ളമില്ലാത്തതിനാല്‍ ശുചി മുറികള്‍ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ന്യായാധിപന്‍മാര്‍ക്ക് പോലും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

എന്നാല്‍ ജില്ലാ കളക്ടര്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍. വെള്ളിയാഴ്ച ജലവിതരണം വിശ്ചേദിച്ചപ്പോള്‍ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച പ്രശ്നം പരിഹരിച്ചാല്‍ പോലും ചൊവ്വാഴ്ചയോടുകൂടി മാത്രമേ ജലവിതരണം സാധാരണ നിലയിലാകൂ. അതുവരെ ഇവിടെയുള്ള നൂറുകണക്കിന് ജീവനക്കാര്‍ വെള്ളമില്ലാതെ കഴിയേണ്ടിവരും. ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്ന് നിറച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ ഇത് ആര് ചെയ്യണമെന്നതും പണം എവിടെനിന്ന് കണ്ടെത്തുമെന്നതും പ്രശ്നമായി അവശേഷിക്കുകയാണ്.

വാട്ടര്‍ അതോറിട്ടി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഓഫീസുകളും വന്‍കിട സ്ഥാപനങ്ങളും ലക്ഷങ്ങളും കോടികളുമാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ജലവിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ നന്നാക്കാന്‍ പോലും പണമില്ല. ഇത്തരം മെയിന്റനന്‍സ് ജോലികള്‍ ചെയ്ത കരാറുകാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി പണം നല്‍കിയിട്ടില്ല. 12 കോടിയില്‍ അധികമാണ് ഈ തുക. വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ അവ നല്‍കിയാല്‍ ഒരുപരിധിവരെ വാട്ടര്‍ അതോറിറ്റിക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയും.

സിവില്‍ സ്റ്റേഷനിലെ എ.റ്റി.എം പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസത്തിലേറെയായെന്ന് ജീവനക്കാര്‍ പറയുന്നു. സ്റ്റേറ്റ് ബാങ്കിന്റെ എ.റ്റി.എം ആണ് ഇവിടെയുള്ളത്. ദിവസേന ഇവിടെയെത്തുന്ന നൂറുകണക്കിന് പൊതുജനങ്ങളും സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരും ആശ്രയിക്കുന്നത് ഈ എ.റ്റി.എം ആണ്. സമീപത്ത് മറ്റ് എ.റ്റി.എം ഇല്ലാത്തതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പണം എടുക്കുവാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

0
ലുധിയാന: ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല്...

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

0
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യവത്മാലിൽ  തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ  ഗഡ്കരി കുഴഞ്ഞുവീണു....

ബന്ധുവീട്ടിലെത്തിയ 5 വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം...

റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; കടയുടമക്ക് പരിക്ക്

0
കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി...