തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളില്‍ നിന്ന് നിന്ന് കോടികള്‍ അഴിമതി നടന്നുവെന്ന് വ്യക്തമാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തുപറയണമെന്ന് മുഖ്യമന്ത്രിയെ അണിയറയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
കമ്പനിയുടെ ക്രയവിക്രയം വിദേശത്തായതുകൊണ്ട് സംസ്ഥാനത്തെ ഏജന്‍സി അന്വേഷിച്ചാല്‍ എങ്ങനെയാണ് സത്യം പുറത്തുവരികയെന്നും അവര്‍ ചോദിച്ചു.വളരെ കുറഞ്ഞ കാലയളവില്‍ വന്‍വളര്‍ച്ച നേടിയത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യണ്ടേയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ചോദ്യം. എഐ ക്യാമറ വിവാദത്തില്‍ ബിനാമി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാണ്. പ്രകാശ് ബാബുവിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇഡിയും അന്വേഷിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.