പത്തനംതിട്ട : വെല്ലൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശിയുടെ മൊഴിയിലെടുത്ത കേസിലാണ് അടൂർ പോലീസിന്റെ നടപടി. ഈ കേസിന്റെ അന്വേഷണത്തിലൂടെ വ്യാപക തട്ടിപ്പ് വെളിച്ചത്തുവന്നതിനെതുടർന്ന് പ്രതികളിലൊരാളായ ബിഹാർ പറ്റ്ന ഫുൽവാരി ഗർദ്ദാനിബാഗ് പി ഒയിൽ അനിസാബാദ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മൗലാനാ ആസാദ് എൻജിനീയറിംഗ് കോളേജിന് എതിർവശം അലി നഗർ 219 ൽ നിന്നും ഇപ്പോൾ തമിഴ്നാട് കന്യാകുമാരി തക്കല മൂളച്ചൽ എന്ന സ്ഥലത്ത് ഗാർഡൻവിളൈ 15/183-1 ൽ താമസിക്കുന്ന ജേക്കബ്ബ് തോമസിന്റെ മകൻ പ്രെയ്സ് മോൻ എന്നു വിളിക്കുന്ന റൈനാൾഡ് റ്റി ജേക്കബി (23 )നെയാണ് തമിഴ്നാട് തക്കലയിൽ നിന്നും അറസ്റ്റ് ചെയ്തത്.
മാവേലിക്കര സ്വദേശിയായ സ്റ്റീഫൻ എന്നയാൾ എം ബി ബി എസ് സീറ്റ് ശരിയാക്കി നൽകാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനെ സമീപിച്ചതായും തുടർന്ന് കന്യാകുമാരി സ്വദേശികളായ മറ്റു നാലു പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സീറ്റ് തരപ്പെടുത്തി നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. ഇതിൽ ഒരാളെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി. പ്രതികൾ വിവിധ സ്ഥലങ്ങളിൽ കുടുംബത്തോടൊപ്പവും അല്ലാതെയും വാടകവീടുകളിലും മറ്റും മാറി മാറി താമസിക്കുകയാണെന്നും ഇവർക്കെതിരെ പന്തളം, പാലാ, തൃശൂർ വെസ്റ്റ്, മഹാരാഷ്ട്ര നാഗ്‌പൂർ എന്നിവിടങ്ങളിൽ കേസുകൾ ഉള്ളതായും, തട്ടിപ്പിനുപിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ അംഗങ്ങളായ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, എസ് ഐമാരായ മനീഷ്.എം, അനിൽ കുമാർ, സി പി ഓമാരായ അൻസാജു, സുഡാഷ് എന്നിവർ ചേർന്നാണ് സംഘമാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































