കാസര്‍കോടിനെക്കാള്‍ ലഹരി ചിലപ്പോൾ കൊച്ചിയില്‍ കിട്ടും : ബാബുരാജ്

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമാപ്രവര്‍ത്തകരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോടിനെ കുറിച്ച് നിര്‍മാതാവ് രജപുത്ര രഞ്ജിത്തിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാന്‍ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടയാത് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമര്‍ശം. പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോഴിതാ കാസര്‍കോടിനെക്കാള്‍ കൂടുതല്‍ ലഹരികള്‍ ചിലപ്പോള്‍ എറണാകുളത്ത് കിട്ടുമെന്ന് നടന്‍ ബാബുരാജ്.

‘രഞ്ജിത്തേട്ടന്‍ പറഞ്ഞതില്‍ ഖണ്ഡിച്ച് പറയാന്‍ ഒന്നുമില്ല. കാസര്‍കോടിനെക്കാള്‍ കൂടുതല്‍ ലഹരികള്‍ ചിലപ്പോള്‍ എറണാകുളത്ത് കിട്ടുമായിരിക്കും. എനിക്ക് അതിനെ കുറച്ച് അറിയില്ല, എന്നാണ് ബാബുരാജ് പറഞ്ഞത്. അതേസമയം മുമ്പ് ഒരു വലിയ നടന്റെ വാഹനം എക്സൈസ് സംഘം ചേസ് ചെയ്ത വിവരം ബാബുരാജ് പറഞ്ഞിരുന്നു. സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്ന് നടന്‍ വെളിപ്പെടുത്തി.പിടിയിലാകുന്ന ലഹരി ഇടപാടുകാരില്‍നിന്നാണ് സിനിമയിലെ ലഹരി ഉപയോഗക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിക്കുന്നത്. ഒരിക്കല്‍ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്‍തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വാഹനത്തെയാണ്. അന്ന് വാഹനം പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമ പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും, അതൊക്കെ നഗ്നമായ സത്യങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...