കുവൈത്ത്: നിയമലംഘനങ്ങൾ കണ്ടെത്താൻ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകൾ പ്രവര്‍ത്തനം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് നിയമ ലംഘനങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് മൊത്തം പൊതുറോഡുകളിൽ 252 ലേറെ എ.ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 15 ദിവസത്തിനിടെ 18,778 നിയമലംഘനങ്ങളാണ് ഇവ റിപ്പോർട്ട് ചെയതത്. റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാനും പുതിയ മാർഗമായാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറാ ലൊക്കേഷനുകൾക്ക് സമീപം വേഗത കുറച്ചാലും വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും എ.ഐ ക്യാമറകള്‍ക്ക് കഴിയും. പുതുതായി സ്ഥാപിച്ച ക്യാമറകൾക്ക് ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരന്റെയും നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ കഴിയും. ഡ്രൈിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, വേഗ പരിധിലംഘനം എന്നിവ ക്യാമറകൾ രേഖപ്പെടുത്തും. തുടർന്ന് നിയമ ലംഘനത്തിന് വാഹന ഉടമക്കെതിരെ നോട്ടീസ് അയക്കുന്നുണ്ടെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ ട്രാഫിക് അവയർനെസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033