ക്യാമറ കൊള്ളയിൽ ഒന്നാം പ്രതി സര്‍ക്കാർ ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചത് ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും മറുപടി പറയാതെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും കൈകഴുകാനാവില്ല. വേണ്ടത്ര പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനിക്ക് ഉപകരാര്‍ നല്‍കിയത് ഉള്‍പ്പെടെ അടിമുടി ദുരൂഹത നിറഞ്ഞതാണ് ഈ പദ്ധതിയെന്നും സുധാകരന്‍ ആരോപിച്ചു.

അതേസമയം എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടര്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാര്‍ നല്‍കിയതെന്നും കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...