എ ഐ അധിഷ്ഠിത ഗവേഷണങ്ങൾക്ക് ആക്കം പകരാൻ എച്ച് പി സി സിസ്റ്റം ; സി ഇ ടി കുതിക്കും : മന്ത്രി ഡോ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :കേരളത്തിന്റെ അഭിമാനമായ സാങ്കേതികവിദ്യാഭ്യാസ-ഗവേഷണസ്ഥാപനമായ സി ഇ ടിയിൽ (കോളേജ് ഓഫ് എൻജിനീയറിംഗ്‌ ട്രിവാൻഡ്രം) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഗവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനും സഹായകമായ ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന് തുടക്കമായി. 2.93 കോടി രൂപ ചെലവിൽ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു കോളേജ് നിർവ്വഹിച്ചു. 22.84 കോടി രൂപ അടങ്കൽ തുകയിൽ നിർമ്മിക്കുന്ന ഇലക്ട്രിക്കൽ എൻജിനീയറിംഗ്‌ ലബോറട്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി ഡോ. ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം മുന്നോട്ടുപോകാൻ വേണ്ട അടിസ്ഥാന സൗകര്യമായ ഉയർന്ന കമ്പ്യൂട്ടിംഗ് പവർ സിസ്റ്റത്തിന്റെ ലഭ്യതയിലുള്ള കുറവാണ് പുതിയ സംവിധാനം കൊണ്ടുവന്നതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ബി ടെക്, എം ടെക്, എൻജിനീയറിംഗ്‌ ഗവേഷണ വിദ്യാർത്ഥികൾക്കും ഒപ്പം, ആധുനിക സാങ്കേതിക ഗവേഷണമേഖലകളിലെ വികസനത്തിനും ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റം ഉപയുക്തമാകുമെന്ന് മന്ത്രി പറഞ്ഞു.

മറ്റ് സർക്കാർ എൻജിനീയറിംഗ്‌ കോളേജുകൾക്കും സാങ്കേതിക സർവ്വകലാശാലയിൽ പുതുതായി തുടങ്ങിയ സ്‌കൂളുകൾക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇതുവഴി ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പുതിയ മാനം കൈവരും. അടിസ്ഥാനസൗകര്യ വികസനരംഗത്തെ വിപ്ലവകരമായ ഈ കുതിച്ചുചാട്ടം പുത്തൻ സാങ്കേതിക ഗവേഷണങ്ങൾക്കാകെ ആക്കം പകരും. സർക്കാർ കോളേജുകളിലെ എൻഐആർഎഫ് അടക്കമുള്ള റാങ്കിംഗ് നേട്ടങ്ങൾക്കും ഈ സംവിധാനം സഹായകമാകും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ദേശീയ-അന്തർദേശീയ തലങ്ങളിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ്‌ വിഭാഗത്തിലുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ ലബോറട്ടറികൾക്കായാണ് ഇലക്ട്രിക്കൽ എൻജിനീയറിംഗ്‌ ലബോറട്ടറി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. നാലുനിലകളിൽ പണിയുന്ന കെട്ടിടത്തിൽ നൂതനസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരീക്ഷണശാലകൾ, സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. കാർഷിക-ഭക്ഷ്യ സംസ്‌കരണമേഖലകൾ, ബഹിരാകാശ ഗവേഷണങ്ങൾ, ബയോ മെഡിക്കൽ എൻജിനീയറിംഗ്‌, ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ വിഷയാന്തര ഗവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ ലാബ് ബ്ലോക്ക് സി ഇ ടിയ്ക്ക് മുതൽക്കൂട്ടാകും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...