Friday, January 3, 2025 5:15 am

സ്‌കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :ജനുവരി 4 മുതൽ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ കമ്മിറ്റി കൺവീനർമാരുമായും വിവിധ സംഘടനകളുമായും ശിക്ഷക് സദനിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ചെലവുകളും സ്പോൺസർഷിപ്പ് ഉൾപ്പടെയുള്ളവയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ചെക്കായി മാത്രം സ്വീകരിക്കണം. കമ്മിറ്റികൾ തമ്മിലുള്ള ഏകോപനം കൃത്യമാകണം. കമ്മിറ്റി കൺവീനർമാർക്ക് അവരുടെ മേഖലയിൽ പരിപൂർണ്ണമായ ഉത്തരവാദിത്തമുണ്ടെന്നും എല്ലാ വിഷയങ്ങളിലും കൺവീനർമാർ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന, സമാപന ചടങ്ങുകളിൽ മികച്ച പ്രാതിനിധ്യം ഉറപ്പുവരുത്തണം. കലോത്സവം തുടങ്ങിക്കഴിഞ്ഞാൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് എല്ലാ കമ്മിറ്റികളും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. എല്ലാ കമ്മിറ്റികളും സംഘടനകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മേളയുടെ സമാപന ദിവസം വരെ ഇത് തുടരണമെന്നും മന്ത്രി പറഞ്ഞു. യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ സ്വർണക്കപ്പിന് സ്വീകരണം നൽകണം. കലോത്സവ മത്സരാർഥികളുടെ യാത്രയ്ക്കായി മിതമായ നിരക്കിൽ ഓട്ടോറിക്ഷ സേവനം ബന്ധപ്പെട്ട സംഘടനകൾ ഉറപ്പാക്കണം. കലോത്സവത്തിന് ഉചിതമായ പ്രചാരണം കൊടുക്കാനും മത്സരവേദികളിൽ കാണികളുടെ സാന്നിധ്യം ഉറപ്പാക്കാനും സംഘടനകൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

0
ചെന്നൈ : തമിഴ്നാട്ടിൽ മധുരയിലെ തുണിക്കടയിൽ വെച്ച് പോലീസുകാരന്‍റെ ഭാര്യയുടെ മാല...

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്

0
കൊച്ചി :  പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ...

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന...

കൗൺസിലറെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി

0
പൊന്നാനി: പുതുവർഷ ആഘോഷത്തിന്റെ മറവിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത മുൻ...