Friday, May 9, 2025 11:40 am

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ (20) പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ (2024 ഏപ്രില്‍ 20, ശനിയാഴ്ച) ഉച്ചക്ക് 2.30 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ യു.ഡി.എഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കും. 2.30 ന് ഡി.സി.സി പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തല്‍ സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി, യു.ഡി.എഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ലോക്സഭാ നിയോജക മണ്ഡലത്തിലെ 94 മണ്ഡലം യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1437 ബൂത്തുകളില്‍ നിന്നുള്ള ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഉച്ചക്ക് 1.30 ന് മുമ്പായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിട്ടുള്ള പന്തലില്‍ പ്രവേശിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

പൊതുസമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തില്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തി വിലയിരുത്തി. ഏപ്രില്‍ 20-ാം തീയതി ഉച്ചക്ക് 2.15 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പ്രിയങ്കാ ഗാന്ധി എത്തും. തുടര്‍ന്ന് പൂങ്കാവ്, വാഴമുട്ടം, കൊടുന്തറ, അഴൂര്‍ വഴി റോഡ് മാര്‍ഗ്ഗം മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും. കോണ്‍ഗ്രസ് ഘടകക്ഷി നേതാക്കളുടെ അഭിവാദ്യം സ്വീകരിക്കും. യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വാഹനങ്ങളില്‍ എത്തുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുനിസിപ്പില്‍ സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തകരെ ഇറക്കി വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിങ് റോഡിന്‍റെ സൗകര്യപ്രദമായ വശങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ഒന്നരക്ക് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. പാര്‍ക്കിംഗ് സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയിക്കും.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് സ്കൂളില്‍ നടന്ന മോക് പോളില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിലും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ചും അവസാന ഘട്ട വോട്ടര്‍പട്ടികയില്‍ എല്‍.ഡി.എഫ് അനുഭാവികളായ ബി.എല്‍.ഒ മാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പലബൂത്തുകളിലും നിരവധി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് കൂടുതല്‍ തെളിച്ചം നല്‍കിയെന്ന പരാതിയും ഉള്‍പ്പെടെ യു.ഡി.എഫിന്‍റെ നിരവധി പരാതികള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ തള്ളിക്കളഞ്ഞത് നീതീകരിക്കാനാവാത്തതാണെന്ന് നേതാക്കള്‍ പറഞ്ഞു. കേന്ദ സര്‍ക്കാരിന്‍റെ അഞ്ജാനുവര്‍ത്തികളായവരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള സി.പി.എം സംഘടനയിലെ അംഗങ്ങളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സീകരിക്കുന്നതാണ്. തിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണം.

ജില്ലയിലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളില്‍ സി.പി.എം നടത്തിയ വ്യാപകമായ കള്ളവോട്ട് മുന്നില്‍കണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുവാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി യുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ ഏപ്രില്‍ 23 ന് അവസാനിക്കും. എല്ലാ ബൂത്തുകളിലെയും ഭവന സന്ദര്‍ശനങ്ങള്‍ ഒന്നും രണ്ടും ഘട്ടങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 20-ാം തീയതിക്കുശേഷം അടുത്ത ഘട്ടം പുനരാരംഭിക്കും. പ്രിയങ്ക ഗാന്ധിയെ പത്തനംതിട്ടയിലേക്ക് സ്വീകരിക്കുവാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശകരമായ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുമെന്നും വന്‍ഭൂരിപക്ഷത്തിലുള്ള ആന്‍റോ ആന്‍റണിയുടെ വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. മാധ്യമ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍, കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി മാധ്യമ വിഭാഗം ചെയര്‍മാന്‍ സാമുവല്‍ കിഴക്കുപുറം, യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്‍സണ്‍ വിളവിനാല്‍, എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം ; നഷ്ടപരിഹാരത്തുക...

0
റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി...

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....