Wednesday, May 1, 2024 10:50 am

തൃശൂർ പൂരം : മദ്യക്കടകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൂരം പ്രമാണിച്ച് മദ്യക്കടകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി. പൂരം നടക്കുന്ന 19ന് (ഇന്ന്) വെളുപ്പിനെ 2 മണി മുതൽ 20 ശനി ഉച്ചകഴിഞ്ഞ് 2 മണി വരെ തൃശൂർ താലൂക്കിലെ മദ്യക്കടകളും ഷാപ്പുകളും ബാറുകളും അടച്ചിടാനായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. എന്നാൽ അടച്ചിടുന്ന സമയം ശനിയാഴ്ച രാവിലെ 10 മണി വരെയാക്കി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവിട്ടു. രണ്ടു ദിവസത്തോളം ഇവ അടച്ചിടുന്നത് വലിയ നഷ്ടം വരുത്തി വയ്ക്കുന്നുവെന്ന് കാണിച്ച് സുരേഷ് കുമാർ കെ.ആർ എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ലൈസൻസ് ഫീ ഇനത്തില്‍ വലിയ തുക ചെലവഴിക്കുന്നവർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ പരാതിക്കാർക്ക് ആവശ്യമെങ്കിൽ സർക്കാരിനെ സമീപിക്കുന്നതിന് തടസ്സമില്ല. എന്നാൽ തൃശൂർ പൂരം കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ്, ആയിരക്കണക്കിന് പേരാണ് ഇതിനായി ഒത്തു ചേരുന്നത്. ഈ സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ അയൺ അടപ്പുകൾ മോഷണം പോകുന്നു

0
മല്ലപ്പള്ളി : വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളിലെ വാൽവുകൾക്ക് മുകളിൽ സ്ഥാപിച്ച...

ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല ; വി.ശിവൻ കുട്ടി

0
തിരുവനന്തപുരം: യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ...

ഓടയ്ക്ക് മേൽമൂടിയില്ല ; അപകടഭീഷണിയില്‍ അടൂരിലെ ജനങ്ങള്‍

0
അടൂർ :  അടൂർ നഗരസഭയ്ക്ക് എതിർവശം അടൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന...

മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ മാത്രമെന്ന് വിവരം

0
കൽപ്പറ്റ: ഏറ്റവും സജീവമായിരുന്ന മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ...