രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് മികച്ച രാഷ്ട്രീയ തീരുമാനമാണെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ. മതപരമായ വികാരം മാനിച്ചുകൊണ്ടു തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് എടുത്ത ന്നിലപാടിന് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കും. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ ഇത് ഇടയാക്കുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ തീരുമാനം അവർ തന്നെ എടുക്കട്ടേ എന്ന നിലപാടിലായിരുന്നു മുസ്‍ലിം ലീഗ്. അതേസമയം, പ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന സൂചനയും മുസ്‍ലിം ലീഗ് നൽകി. ഇൻഡ്യ മുന്നണിയിലെ മറ്റു കക്ഷികളും ബി.ജെ.പിയുടെ രാഷ്ട്രീയ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

കോൺഗ്രസിന്റെ തീരുമാനം വലിയ ആ​ശ്വാസമാണെന്ന വിലയിരുത്തലിലാണ് ലീഗ്. ഈ വിഷയം ഏറെ സങ്കീർണമാണ്. മതപരവും വിശ്വാസപരവുമായ വിഷയം ഇതിലുണ്ട്. അതോടൊപ്പം തന്നെ രാഷ്ട്രീയ മുതലെടുപ്പിനും ഒരുകൂട്ടർ ശ്രമിക്കുന്നു. പ്രത്യേകിച്ച് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ വിഷയം അജണ്ടയായി തന്നെ ഉയർത്താനാണ് ബി.ജെ.പിയുടെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...