യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ പരാതികളും പരിഹാര നിർദേശങ്ങളും സംഘം വിശദമായി കേൾക്കും. കോൺഗ്രസ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടക കക്ഷികൾ ഒന്നടങ്കം രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം ഘടകകക്ഷി നേതാക്കളെ വെവ്വേറെ കാണുന്നത്.

മുന്നണിയിലെ പ്രശ്നങ്ങളും കോൺഗ്രസ് നേതൃത്വത്തിനെതിരായ പരാതികളും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി കേൾക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ വിലയിരുത്തുന്ന സംഘം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലും കോൺഗ്രസിലും നടപ്പിലാക്കേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ഘടകകക്ഷികളിൽ നിന്ന് തേടും. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരാതികൾ ഉന്നയിച്ച ഘടകകക്ഷികൾ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുമോ എന്നതും നിർണായകമാണ്.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിലും നേതാക്കളുടെ പരസ്യ വാക്‌പോരിലും അതൃപ്തി പരസ്യമാക്കിയ ഘടകകക്ഷി നേതാക്കൾ എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. കേരളത്തിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് തുടർനടപടികൾ സ്വീകരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...