പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥിരമായി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലില്‍ സ്ഥിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം എന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, ജോസ് വേരാനാനി, ജോബി കുറ്റിക്കാട്ട്, ക്യാപ്റ്റന്‍ ജോസ് കുഴികുളം, എംപി കൃഷ്ണന്‍ നായര്‍, ടോണി തൈപറമ്പില്‍, മൈക്കിള്‍ കാവുകാട്ട്, അപ്പച്ചന്‍ ചെമ്പന്‍കുളം, തങ്കച്ചന്‍ മണ്ണുശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷക്കും ഹോസ്പിറ്റലിന്റെ സുഗമമായ നടത്തിപ്പിനും ഇത് ആവശ്യമാണെന്ന് യോഗം അറിയിച്ചു. കൂടാതെ ആശുപത്രിയിലെ വാഹന പാര്‍ക്കിങ് ഉടന്‍ നടപ്പിലാക്കണം എന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
പാലാ ജനറല്‍ ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി
RECENT NEWS
Advertisment