കോഴിക്കോട്: എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയത്തിൽ സംസ്ഥാന സർക്കാരിനെതിരെ മുസ്ലിം ലീഗ്. പിണറായിയുടെ വിരട്ടൽ വേണ്ടെന്നു ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു. മാനേജ്മെന്റുകളേയോ അദ്ധ്യാപകരെയോ ജീവനക്കാരെയോ വിരട്ടി വിദ്യാഭ്യാസമേഖല സ്വന്തമാക്കാമെന്ന നിലപാട് അംഗീകരിക്കാനാവില്ലായെന്നും മജീദ്. ഇത്തരം നീക്കങ്ങളെ മുസ്ലിം ലീഗ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
കച്ചവടലക്ഷ്യമുള്ള സ്കൂൾ മാനേജ്മെന്റ്കളെ കർശനമായി നിയന്ത്രിക്കുമെന്നും എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നും നേരത്തെ പറഞ്ഞിരുന്നു . എയ്ഡഡ് സ്കൂളുകളിൽ അന്യായമായി തസ്തികകൾ സൃഷ്ടിക്കുന്നത് തടയുമെന്ന് ബഡ്ജറ്റിലും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റുകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.