കൃത്യമായ നിലപാടുള്ള യുവജന സംഘടനയാണ് എഐവൈഎഫ് : അഡ്വ. വിനീത വിൻസെന്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ദേശീയ രാഷ്ട്രീയത്തിൽ അടക്കം കൃത്യമായ നിലപാടുള്ള യുവജന പ്രസ്ഥാനമാണ് എഐവൈഎഫ് എന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി വിനീത വിൻസെന്റ് പറഞ്ഞു. എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ തല മെമ്പർഷിപ് വിതരണം കലഞ്ഞൂരിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനീത. നിരവധി സമരങ്ങൾക്കാണ് നാം നേതൃത്വം നൽകിയത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നാം സംഘടിപ്പിച്ച നിരവധി സമരങ്ങൾ മറ്റൊരു സംഘടനക്കും അവകാശപെടാൻ ആകില്ല. ദേശീയ രാഷ്ട്രീയത്തിൽ അടക്കം കൃത്യമായ നിലപാട് ഉള്ള പ്രസ്ഥാനമാണ് എ ഐ വൈ എഫ്. അഗ്നിപഥ് പദ്ധതിക്ക് എതിരെ ആദ്യമായി രംഗത്ത് വന്ന പ്രസ്ഥാനവും എ ഐ വൈ എഫ് ആണ്. വികലമായ പദ്ധതികൾ ആണ് രാജ്യത്ത് നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നത് എന്നും വിനീത വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് അഖിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശ്രീന ദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, കൂടൽ മണ്ഡലം സെക്രട്ടറി ഹനീഷ് കൊല്ലൻപടി, കൂടൽ മണ്ഡലം പ്രസിഡന്റ് അജിത് എസ്, ജില്ലാ പ്രസിഡന്റ് അനിജു തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...