ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് ) ജൂനിയര്‍ ഡോക്ടര്‍ ആശുപത്രിയുടെ പത്താം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സൈക്യാട്രി വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായ അനുരാഗ് കുമാര്‍ (25) ആണ് 18 കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ചാടിയത്. ഗുരുതര പരിക്കേറ്റ അനുരാഗ് കുമാറിനെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അനുരാഗിന് വിഷാദരോഗമുണ്ടായിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
എയിംസിലെ ജൂനിയര്‍ ഡോക്ടര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
RECENT NEWS
Advertisment