യുവജനങ്ങളുടെ കഴിവുകളേയും അഭിരുചികളേയും ഉണർത്തുക ലക്ഷ്യം : അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിക്കടിമപ്പെടാതെ യുവജനങ്ങളുടെ കഴിവുകളേയും അഭിരുചികളേയും ഉണർത്തുകയാണ് ലക്ഷ്യമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജണ്ടായിക്കൽ നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. ജീവിതത്തിൻ്റെ യഥാർഥ ലഹരിയിലേക്ക് യുവജനതയെ കൊണ്ടുവരികയാണ് ലക്ഷ്യം. കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ജണ്ടായിക്കൽ സ്റ്റേഡിയം നവീകരിച്ചത്.

ഗ്രാമീണ മേഖലയിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കളിക്കളത്തിൽ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. ആധുനിക പരിശീലന സൗകര്യങ്ങൾ ഒരുക്കി ഉന്നത നിലവാരമുള്ള കായിക താരങ്ങളെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. റീട്ടെയിനിംഗ് വാൾ നിർമാണം, ടോയ് ലറ്റ്, ഡ്രൈനേജ് സംവിധാനം, മഡ് മൾട്ടിപർപ്പസ് കോർട്ട് നിർമാണം, ലൈറ്റിംഗ്, ചെയിൻ ലിങ്ക് ഫെൻസിംഗ്, റേറ്റ്, ഗ്രൗണ്ട് പ്രൊട്ടക്ഷൻ തുടങ്ങിയവയാണ് നവീകരണ പദ്ധതിയിൽ പൂർത്തിയാക്കിയതെന്നും എംഎൽഎ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിത അനിൽകുമാർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഷൈനി രാജീവ്, സാബു പാരുമല, അജിത്ത് ഏണസ്റ്റ്, ബ്രില്ലി ബോബി എബ്രഹാം, സി പി ഐ എം പ്രതിനിധി കെ.കെ.സുരേന്ദ്രൻ, കേരളാ കോൺഗ്രസ് എം പ്രതിനിധി ആലിച്ചൻ ആറൊന്നിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...