വായുസേനാ ആസ്ഥാനത്ത് സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായി എയര്‍ മാര്‍ഷല്‍ ജെ. ചലപതി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആക്കുളം ദക്ഷിണ വായുസേനാ ആസ്ഥാനത്ത് സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായി എയര്‍ മാര്‍ഷല്‍ ജെ. ചലപതി ചുമതലയേറ്റു. 1983 ഡിസംബര്‍ 22ന് ഭാരതീയ വായുസേനയില്‍ കമ്മിഷന്‍ ചെയ്ത എയര്‍മാര്‍ഷല്‍ ചലപതി മികച്ച ഫ്ലയിങ്ങ് പരിശീലകനും, വിമാനങ്ങളുടെ പരീക്ഷണ പറക്കലില്‍ വിദഗ്ധനായ വൈമാനികനുമാണ്. 3300ല്‍ അധികം മണിക്കൂറുകള്‍ പരീക്ഷണ പറക്കല്‍ ഉള്‍പ്പെടെ വിവിധയിനം യുദ്ധ വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ എയര്‍മാര്‍ഷല്‍ ചലപതി ഓപ്പറേഷന്‍ സ്‌ക്വാഡ്രണ്‍ നയിക്കുകയും, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍, എയര്‍ഫോഴ്‌സ് ടെസ്റ്റ് പൈലറ്റ്‌സ് സ്‌കൂള്‍ മേധാവി, എയര്‍ സ്റ്റാഫ് റിക്വയര്‍മെന്റില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഫ്ലയിങ്ങ് സ്റ്റേഷന്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്, നാഷണല്‍ ഫ്ലൈറ്റ് ടെസ്റ്റ് സെന്റര്‍ പ്രൊജക്‌ട് ഡയറക്ടര്‍, അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (പ്രൊജക്‌ട്‌സ്, പ്ലാന്‍സ്) എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഇവിടെ ചുമതലയേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം എയര്‍ഫോഴ്‌സ് അക്കാദമി കമാന്‍ഡന്റ് ആയിരുന്നു. അദ്ദേഹം ബംഗ്ലാദേശില്‍ നിന്നും നാഷണല്‍ ഡിഫന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കുകയും, ലണ്ടനിലെ കിങ്‌സ് കോളേജില്‍ നിന്നും മിലിട്ടറി സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു. എയര്‍ മാര്‍ഷല്‍ ചലപതിക്ക് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...