Saturday, May 25, 2024 8:58 am

ഒഡീഷ ട്രെയിൻ അപകടം ; മരിച്ചവരുടെ എണ്ണം 238 ആയി , രക്ഷാദൗത്യത്തിന് മിഗ് 17 ഹെലികോപ്ടറുകൾ , കൂടുതൽ പേർ ബോഗികൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒൻപത് ദേശീയ ദുരന്ത നിവാരണ സംഘങ്ങളാണ്(എൻ.ഡി.ആർ.എഫ്) രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. മിഗ് 17 ഹെലികോപ്ടറുകളും ദുരന്തസ്ഥലത്തേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന. അതിനിടെ, പ്രധാമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ അപകടം നടന്ന ബാലസോറിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അപകടസ്ഥലത്തെത്തും.രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് എൻ.ഡി.ആർ.എഫ് അറിയിച്ചത്.

രക്ഷാദൗത്യം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇടിച്ചുകയറിയ ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത് ദുഷ്‌ക്കരമായ ജോലിയാമെന്നും എൻ.ഡി.ആർ.എഫ് അറിയിച്ചു. ഒഡീഷയിൽനിന്നുള്ള ഏഴും പശ്ചിമ ബംഗാളിലെ രണ്ടും എൻ.ഡി.ആർ.എഫ് സംഘങ്ങളാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. 300 പേരാണ് സംഘത്തിലുള്ളത്. സൈന്യത്തിന്റെ കിഴക്കൻ കമാൻഡിൽനിന്നുള്ള സൈനികർ ബാലസോറിലെത്തിയിട്ടുണ്ട്. സേനയുടെ മെഡിക്കൽ, എൻജിനീയറിങ് സംഘങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അപകടം ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു.

നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 280 പേർ പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്.

സിഗ്‌നൽ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഇനിയും കൂടുതൽ പേർ ബോഗികൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം അതിരൂക്ഷമാകുന്നു ; 12 മരണം, ജാഗ്രത മുന്നറിയിപ്പ്

0
ജയ്പൂർ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്‌ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേർ‌ക്കാണ്...

പെരിയാറിലെ മത്സ്യക്കുരുതി : ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി

0
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി.സജീഷ് ജോയിയെയാണ്...

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എല്ലാ ജോലികളെയും ഇല്ലാതാക്കും ; ജോലികള്‍ ഹോബികളാകുമെന്ന് ഇലോണ്‍ മസ്ക്

0
ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ടെസ്‌ല സി.ഇ.ഒ...

അ​ത്താ​ഴം വി​ള​മ്പി ന​ൽ​കി​യി​ല്ല ; മ​ക​ൻ അ​മ്മ​യെ കൊന്ന് മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി

0
ഭോ​പ്പാ​ൽ: അ​ത്താ​ഴം വി​ള​മ്പി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ര​ത്തി​ൽ...