Monday, June 17, 2024 6:52 am

മ​ദ്യം ശേ​ഖ​രി​ച്ച്​ അവധി ദിവസങ്ങളിൽ വിൽപന ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ർ: മ​ദ്യം ശേ​ഖ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന യു​വാ​വ് പോലീസ് പിടിയിൽ. കാ​രം​കോ​ട് വ​രി​ഞ്ഞം കോ​വി​ൽ​വി​ള വീ​ട്ടി​ൽ അ​ജേ​ഷി​നെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി ക​ല്ലു​വാ​തു​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച്​ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നതായ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഇയാൾ എ​ക്‌​സൈ​സ് നി​രീ​ക്ഷ​ണത്തിലായിരുന്നു. ഇയാളിൽ നിന്ന് 68 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും 5650 രൂ​പ​യും എ​ക്‌​സൈ​സ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

ഇ​യാ​ളി​ൽ​ നി​ന്ന്​ പി​ടി​കൂ​ടി​യ ക​ർ​ണാ​ട​ക നി​ർ​മി​ത മ​ദ്യ പാ​യ്​​ക്ക​റ്റു​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ മൊ​ബൈ​ൽ ഫോ​ൺ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​സി.​എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ വി.​റോ​ബ​ർ​ട്ട്‌ അ​റി​യി​ച്ചു. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ​മാ​രാ​യ വി​നോ​ദ് ആ​ർ.​ജി,എ. ​ഷി​ഹാ​ബു​ദ്ദീ​ൻ, എ​സ്. അ​നി​ൽ കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ന​ഹാ​സ്, ഒ.​എ​സ് വി​ഷ്ണു, ജെ. ​ജ്യോ​തി, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീസ​ർ റാ​ണി സൗ​ന്ദ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദത്തുകുട്ടിയുടെ ജനനരജിസ്‌ട്രേഷൻ ; ഇനിമുതൽ ദത്തെടുത്തവർതന്നെ മാതാപിതാക്കൾ

0
തിരുവനന്തപുരം: ദത്തെടുക്കുന്ന കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യുമ്പോൾ മാതാപിതാക്കളുടെ സ്ഥാനത്ത് കുട്ടിയെ ദത്തെടുക്കുന്ന...

പാർട്ടിയെ രക്ഷിക്കണം ; രാഷ്ട്രീയത്തിൽ വീണ്ടും തിരിച്ചുവരവ് പ്രഖ്യാപിച്ച് വി.കെ. ശശികല

0
ചെന്നൈ: രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി...

തൃശ്ശൂരിലെ പരാജയം ; കെ.പി.സി.സി അന്വേഷണം നാളെ മുതൽ

0
തൃശ്ശൂർ: കെ. മുരളീധരന്റെ തോൽവി പഠിക്കാൻ കെ.പി.സി.സി. നിയോഗിച്ച ഉപസമിതി 18-ന്...

ശമ്പളമുടക്കം ; സപ്ലൈകോയ്ക്ക് താക്കീതുമായി കമ്പനി ലോ ട്രൈബ്യൂണൽ

0
തിരുവനന്തപുരം: ശമ്പളം മുടങ്ങിയത് ഉൾപ്പെടെ വിവിധ പരാതികളുമായി ബന്ധപ്പെട്ടു ജീവനക്കാർ സമർപ്പിച്ച...