ദത്തുകുട്ടിയുടെ ജനനരജിസ്‌ട്രേഷൻ ; ഇനിമുതൽ ദത്തെടുത്തവർതന്നെ മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദത്തെടുക്കുന്ന കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യുമ്പോൾ മാതാപിതാക്കളുടെ സ്ഥാനത്ത് കുട്ടിയെ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ പേരുതന്നെ ചേർക്കണമെന്ന് സർക്കാർ. ദത്തുനിയമം കർശനമായതിനാൽ ചില ഘട്ടങ്ങളിൽ രജിസ്‌ട്രേഷൻ നടപടിയിൽ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ. ദത്തെടുത്ത കുട്ടിയുടെ നിലവിലെ ജനനരജിസ്റ്ററിൽ ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേർത്തും കുട്ടിയുടെ ജനനത്തീയതിയായി ജില്ലാമജിസ്‌ട്രേറ്റിന്റെ ദത്തെടുക്കൽ ഉത്തരവിലെ ജനനത്തീയതി ചേർത്തും തിരുത്താനും നിർദേശമുണ്ട്. ജനനസർട്ടിഫിക്കറ്റ്, അപേക്ഷലഭിച്ച് അഞ്ചുദിവസത്തിനകം നൽകും. സ്ഥാപനങ്ങളിൽനിന്നല്ലാതെ 1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ബന്ധുക്കളിൽനിന്ന് ദത്തെടുത്ത കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യാനും നിലവിലെ രജിസ്റ്ററിൽ മാറ്റംവരുത്താനും ഇരുകൂട്ടരും ഒപ്പുവെച്ച, നിയമാനുസൃതം രജിസ്റ്റർചെയ്ത ദത്തെടുക്കൽ ആധാരം ആധികാരികരേഖയായി കണക്കാക്കും.

സ്ഥാപനങ്ങളിൽനിന്നല്ലാതെ ദത്തെടുക്കുമ്പോൾ രജിസ്േട്രഷന് കുട്ടിയുടെ പ്രായം പ്രധാനമാണ്. ഒരുവയസ്സിൽ കൂടുതലാണെങ്കിൽ രജിസ്റ്റർചെയ്യാൻ ജനന-മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷൻ മജിസ്‌ട്രേറ്റിന്റെയോ ജില്ലാമജിസ്‌ട്രേറ്റ് അധികാരപ്പെടുത്തുന്ന എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെയോ ഉത്തരവ് വേണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...