എയർഹോൺ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ച സംഭവം ; മോട്ടോർ വാഹന വകുപ്പ് കേസ്​ എടുത്തു

For full experience, Download our mobile application:
Get it on Google Play

ആലുവ : എയർഹോൺ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്​. നിയമവിരുദ്ധമായി എയർ ഹോൺ ഉപയോഗിച്ചടക്കമുള്ള കാര്യങ്ങളുടെ പേരിലാണ് സ്വകാര്യ ബസിനെതിരെ കേസെടുത്തത്. സ്വകാര്യ ബസുകളിൽ എയർ ഹോൺ ഉപയോഗിക്കുന്നത് ദുരിതമായതോടെ ആലുവ-പെരുമ്പാവൂർ റോഡിലെ ചൂണ്ടി കവലയിലുള്ള വ്യാപാരികൾ ബസുകാരോട് എയർഹോൺ മുഴക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ, ഇത് അനുസരിക്കാതെ എതിർത്ത വ്യാപാരികളെയും നാട്ടുകാരെയും കഴിഞ്ഞ ദിവസം ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എടത്തല പോലീസ് കേസ് എടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആലുവ ജോ. ആർ.ടി.ഒ ബസ് പരിശോധിച്ചത്.

നഗരസഭ ബസ് സ്‌റ്റാന്‍ഡില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ എയര്‍ ഹോണ്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇത് ഊരിയെടുത്തു. ബസിന്‍റെ ബ്രെയ്ക്ക്​ ലൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. അതിന് പുറമെ പുറകിലെ ഗ്ലാസില്‍ കൂള്‍ ഫിലിമും ഒട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയെല്ലാം ശരിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...