Friday, February 23, 2024 3:58 pm

രണ്ടും കല്‍പ്പിച്ച് എയര്‍ ഇന്ത്യ ; ആറ് ബോയിങ് 777 വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആഭ്യന്തര- അന്താരാഷ്ട്ര വിമാന സേവന ശൃംഖല കൂടുതല്‍ വിപൂലീകരിക്കാന്‍ ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. ആറ് വൈഡ് ബോഡി ബോയിംഗ് ബി 777 വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 30 വിമാനങ്ങള്‍ വാടകക്കെടുക്കുമെന്ന ഈ വര്‍ഷം ആദ്യം നടത്തിയ പ്രഖ്യാപനത്തിന് പുറമെയാണിത്. ഈ വിമാനങ്ങള്‍ 2023 ന്റെ ആദ്യ പകുതിയില്‍ സര്‍വീസിന് ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

വിമാന സേവന ശൃംഖല കൂടുതല്‍ വിപൂലീകരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം 12 വിമാനങ്ങള്‍ (ആറ് വൈഡ് ബോഡി, ആറ് ഇടുങ്ങിയ ബോഡി വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആറ് ബി 777-300 ഇആര്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കുമെന്ന് പുതുക്കിയ പ്രസ്താവന ഇറക്കി. എയര്‍ ഇന്ത്യയുടെ നാല് ക്ലാസ് സേവനങ്ങളാകും നല്‍കുക. ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കണോമി -കൂടാതെ രാജ്യത്തെ മെട്രോ നഗരങ്ങളെ കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സര്‍വീസുകള്‍ ആരംഭിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിനു പുറമേ, എയര്‍ ഇന്ത്യ 19 വിമാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ദീര്‍ഘകാലമായി സര്‍വീസ് നടത്താതിരുന്ന അത്തരം ഒമ്പത് വിമാനങ്ങള്‍ കൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിപുലീകരണം പ്രഖ്യാപിക്കുന്നതിനൊപ്പം ആഭ്യന്തര റൂട്ടുകളിലെ പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ കൂട്ടും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സത്യനാഥന്‍ കൊലപാതകം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

0
കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി...

മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും നല്‍കി കടപ്ര പഞ്ചായത്ത്

0
പത്തനംതിട്ട : പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും നല്‍കി...

ഇന്ത്യയില്‍ നിന്നുള്ള സിഎക്കാര്‍ക്ക് യുകെയിലും കാനഡയിലും പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ചേക്കും

0
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് യുകെ, കാനഡ എന്നീ...

ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍ ; കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു

0
ന്യൂഡല്‍ഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി...