ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തിയാൽ ഇറാനെതിരേയും സൈനിക നടപടി ശക്തമാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണ്. അതുകൊണ്ടുതന്നെ അവർ നടത്തുന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇറാനായിരിക്കും. ഇരുകൂട്ടർക്കെതിരേയും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വാണിജ്യ കപ്പലുകളെ ആക്രമിച്ചതിന് ഹൂതികൾക്കുനേരെ കഴിഞ്ഞവർഷം യു.എസ്. ശക്തമായ തിരിച്ചടി നൽകിയിരുന്ന കാര്യവും ട്രംപ് ഓർമിപ്പിച്ചു.

അതിനുശേഷം യു.എസ്.-ഇറാൻ സംഘർഷക്കാലയളവിൽ ഹൂതികൾ ഉത്തരവാദിത്വത്തോടേയും ബുദ്ധിപൂർവവുമാണ് പെരുമാറിയത്. പക്ഷേ, ഇപ്പോൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളിൽ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. ചെങ്കടലിനേയും ഗൾഫ് ഓഫ് ഏഡനേയും ബന്ധിപ്പിക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ വാണിജ്യ പാതകളിലൊന്നാണ് ബാബ് അൽ മന്തബ് കടലിടുക്ക്. ആഗോള എണ്ണവ്യാപാരത്തിന്റേയും ചരക്കുനീക്കത്തിന്റേയും വലിയൊരു ഭാഗം കടന്നുപോകുന്ന ഈ കടലിടുക്കിലെ ആക്രമണങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയേയും ഊർജ വിപണിയേയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...