Wednesday, July 2, 2025 6:54 am

നാരോ ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വൈഡ് ബോഡി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമേ നാരോ ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചു. മൂന്ന് റൂട്ടുകളിൽ പൂർണമായും 19 റൂട്ടുകളിൽ ഭാ​ഗികമായും നാരോബോഡി സർവീസ് താൽകാലികമായി നിർത്താനാണ് തീരുമാനം. ഇത് ആകെ നാരോ ബോഡി സർവീസുകളുടെ അഞ്ച് ശത്മാനത്തിൽ താഴെയേ വരൂവെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. ബെം​ഗളൂരു – സിം​ഗപൂർ, പൂനെ – സിം​ഗപൂർ, മുംബൈ – ബാ​ഗ്ദോ​ഗ്ര എന്നീ റൂട്ടിലെ സർവീസാണ് പൂർണമായി നിർത്തിയത്. ജൂലൈ 15 വരെയാണ് നിയന്ത്രണം. സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്നും എയർ ഇന്ത്യ അറിയിച്ചു.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച എയർ ഇന്ത്യ, പകരം വിമാനങ്ങൾ ഏർപ്പാടാക്കാനും മുഴുവൻ ടിക്കറ്റ് തുക നൽകാനും നടപടികൾ തുടങ്ങിയെന്ന് അറിയിച്ചു. 120 അന്താരാഷ്ട്ര – ആഭ്യന്തര റൂട്ടുകളിലായി എയർ ഇന്ത്യയുടെ 600 നാരോബോഡി വിമാനങ്ങളാണ് ദിവസവും സർവീസ് നടത്തുന്നത്. നേരത്തെ 15 ശതമാനം വൈഡ് ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. അഹമ്മദാബാദിലുണ്ടായ എയ‌‌ർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഇതിൽ 149 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത....

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ : ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...