‘യോഗ ഡാൻസ്’ ശ്രദ്ധേയമായി ; സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ കേഡറ്റ് കോർപ്സ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സഹകരണത്തോടെ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. കായിക പഠന വിഭാഗം മേധാവി ഡോ. എം. ആർ. ദിനു അധ്യക്ഷത വഹിച്ചു.

ഫിറ്റ്നസ് വിദഗ്ധൻ ജോബി മൈക്കിൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കായിക പഠന വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ‘യോഗ ഡാൻസ്’ വ്യത്യസ്തമായി. യോഗയുടെ പ്രാധാന്യവും ആവശ്യകതയും സമന്വയിപ്പിച്ചുകൊണ്ടുളള ബോധവൽക്കരണം പ്രമേയമാക്കി കായിക പഠന വിഭാഗം അധ്യാപിക മരിയ ജോർജ്ജിന്റെ നേതൃത്വത്തിലാണ് ‘യോഗ ഡാൻസ് ’ അരങ്ങേറിയത്. കായിക പഠന വിഭാഗം മേധാവി ഡോ. എം. ആർ. ദിനു യോഗ ഡെമോൺസ്ട്രേഷന് നേതൃത്വം നൽകി. പി. ആർ. അമർനാഥ്, ആർ. അനന്തൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല ; ഹൂതികൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

0
ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത...

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....