ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടനിലെ ഹീത്രൂവില്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1.30ന് ഹോട്ടല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന എയർ ഹോസ്റ്റസിന് നേരെയാണ് ക്രൂരമായ അതിക്രമം ഉണ്ടായത്. മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതി ആക്രമിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്ങര്‍ ഉപയോഗിച്ച് യുവതിയെ ഉപദ്രവിച്ച ഇയാള്‍ യുവതി വാതില്‍ വഴി രക്ഷപെടാന്‍ നോക്കിയപ്പോള്‍ നിലത്തുകൂടി വലിച്ചിഴച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയുടെ നിലവിളി കേട്ട് അടുത്ത റൂമുകളിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഓടിയെത്തി. ഈ സമയം അക്രമി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസിനെ വിളിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രൂ അംഗത്തിലെ യുവതിയുടെ സുഹൃത്തിനെയും സഹായത്തിനായി കൂടെ നിര്‍ത്തി. തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടി. പ്രമുഖ ഹോട്ടലില്‍ വെച്ച് നിയമവിരുദ്ധമായി കടന്നുകയറി ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും പ്രഫഷണല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും ടീമിനും എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...