പ്രവാസികള്‍ക്ക് ആശ്വാസം ; പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബഹ്‌റൈന്‍, ദമാം എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് ഈ മാസം 30നും തിരുവനന്തപുരം-ദമാം സര്‍വീസ് ഡിസംബര്‍ ഒന്നിനും ആരംഭിക്കും. 180 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോയിങ് 737- 800 വിമാനങ്ങളാണ് സര്‍വീസിന് ഒരുങ്ങുന്നത്. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചു.

ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ്. ഈ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 8.05ന് (പ്രാദേശിക സമയം) ബഹ്‌റൈനില്‍ എത്തിച്ചേരും. രാത്രി 9.05ന് (പ്രാദേശിക സമയം) ബഹ്‌റൈനില്‍ നിന്ന് തിരിച്ച് പറക്കുന്ന വിമാനം പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്തെത്തും. ഇതോടെ തിരുവനന്തപുരം-ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈനെന്ന നേട്ടം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്വന്തമാക്കി. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ നേരത്തെ മുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് തിരുവനന്തപുരം-ദമാം സര്‍വീസ്. ഈ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് (പ്രാദേശിക സമയം) ദമാമിലെത്തും. തിരിച്ച് രാത്രി 9.25ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം-ദമാം സെക്ടറില്‍ ഇത് ആദ്യ സര്‍വീസാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...