കേരളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽനിന്നും അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ ആഭ്യന്തര-വിദേശ സർവീസുകൾ നടത്തുന്നത്. സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓരോമാസവും മൂന്ന് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 2023-നെ അപേക്ഷിച്ച് കൊച്ചി വിമാനത്താവളത്തിൽനിന്നും ആഴ്ചതോറുമുള്ള സർവീസുകളുടെ എണ്ണം 93-ൽ നിന്ന് 104 ആക്കി ഉയർത്തിയിട്ടുണ്ട്. ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ആരംഭിച്ചു. കൂടാതെ, ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചു.കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ആഴ്ചതോറുമുള്ള സർവീസുകളുടെ എണ്ണം 77-ൽ നിന്ന് 87 ആക്കി.

കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളാണ് നടത്തുന്നത്. ഷാർജ, അബുദാബി, റാസൽ ഖൈമ, ബെംഗളൂരു എന്നിവയാണ് പുതിയ റൂട്ടുകൾ. തിരുവനന്തപുരത്തുനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം 35 എന്നത് 63 ആയി ഉയർന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടി. കേരളത്തിൽനിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....