മതിയായ അനുമതിയില്ലാതെ വിമാനം പറത്തി; എയർ ഇന്ത്യക്ക് ഒരു കോടി പിഴ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മതിയായ അനുമതിയില്ലാതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ. അനുമതിയില്ലാതെ എയർബസ് എയർക്രാഫ്റ്റ് സർവീസ് എട്ട് തവണ പറത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്പനിയുടെ ഭാ​ഗത്തുനിന്നുണ്ടായത് ​ഗുരുതര നിയമലംഘനമാണെന്ന് വ്യക്തമാക്കിയ എവിയേഷൻ റെ​ഗുലേറ്റർ, സംഭവത്തിൽ എയർ ഇന്ത്യ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു. എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തിയത്. 2025 നവംബർ 24, 25 തിയതികളിൽ ന്യൂ‍ഡൽഹി, ബം​ഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ‘നിർബന്ധിത എയർവർത്തിനെസ്‌ റിവ്യൂ സർട്ടിഫിക്കറ്റ്’ (ARC) ഇല്ലാതെ സർവീസ് നടത്തിയെന്നാണ് ഡിജിസിഎ കണ്ടെത്തൽ.

വിമാനം നിർദിഷ്ട സുരക്ഷാ പരിശോധനകളും മറ്റു പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിജിസിഎ നൽകുന്ന നിർണായക വാർഷിക സർട്ടിഫിക്കറ്റാണ് എആർസി. ഇതില്ലാതെ സർവീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമായി കണക്കാക്കും. വ്യോമയാന നിയമങ്ങൾ അനുസരിച്ച് ഓരോ വിമാനവും പറക്കുന്നതിന് മുൻപ് കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി എയർവർത്തിനെസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, ഈ മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിച്ചില്ലെന്ന് ഈ മാസം ആദ്യം ഡിജിസിഎ കണ്ടത്തിയിരുന്നു.പിന്നാലെയാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...