ഒട്ടാവ : 329 പേരുടെ മരണത്തിന് ഇടയാക്കി 1985ല്‍ കനിഷ്‌ക വിമാനം ബോംബുവച്ച് തകര്‍ത്ത കേസില്‍ വിട്ടയയ്‌ക്കപ്പെട്ട പ്രതി രിപുദമന്‍ സിങ് മാലിക് കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിഖ് വിഘടനവാദ സംഘടനയായ ഖലിസ്ഥാന്റെ പ്രവര്‍ത്തകനായിരുന്ന രിപുദമന്‍ സിങ്ങിനെ, 2005ലാണ് കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇത്.
നിലവില്‍ കാനഡയില്‍ വസ്ത്രവ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന രിപുദമന്‍ സിങ്, ബ്രിട്ടിഷ് കൊളംബിയയിലെ വാന്‍കൂവറിലാണ് വെടിയേറ്റു മരിച്ചത്. അതേസമയം, രിപുദമന്‍ സിങ്ങാണ് മരിച്ചതെന്ന് കാനഡ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.