വിമാനം ബോംബുവച്ച്‌ തകര്‍ത്ത കേസിലെ പ്രതി രിപുദമന്‍ സിങ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ : 329 പേരുടെ മരണത്തിന് ഇടയാക്കി 1985ല്‍ കനിഷ്‌ക വിമാനം ബോംബുവച്ച്‌ തകര്‍ത്ത കേസില്‍ വിട്ടയയ്‌ക്കപ്പെട്ട പ്രതി രിപുദമന്‍ സിങ് മാലിക് കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിഖ് വിഘടനവാദ സംഘടനയായ ഖലിസ്ഥാന്റെ പ്രവര്‍ത്തകനായിരുന്ന രിപുദമന്‍ സിങ്ങിനെ, 2005ലാണ് കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇത്.

നിലവില്‍ കാനഡയില്‍ വസ്ത്രവ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന രിപുദമന്‍ സിങ്, ബ്രിട്ടിഷ് കൊളംബിയയിലെ വാന്‍കൂവറിലാണ് വെടിയേറ്റു മരിച്ചത്. അതേസമയം, രിപുദമന്‍ സിങ്ങാണ് മരിച്ചതെന്ന് കാനഡ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....