വിൻഡ്‌ഷീൽഡിൽ വിള്ളൽ ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

പൂനെ: എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയര്‍ന്ന പൂനെ-ഡല്‍ഹി വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. വൈകുന്നേരം 5:50 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാല്‍ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടര്‍ന്ന് ഉടന്‍ തിരിച്ചിറക്കുകയായിരുന്നു. ലാന്‍ഡിംഗ് സമയത്ത് ഒരു ചെറിയ വിള്ളല്‍ കണ്ടെത്തിയെന്നും, വിന്‍ഡ്ഷീല്‍ഡ് മാറ്റിസ്ഥാപിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പൂനെയില്‍ നിന്ന് പുറപ്പെട്ട വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എയര്‍ ഇന്ത്യ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും ശമ്പള ഘടനയും പരിഷ്‌കരിച്ചു. അതില്‍ പൈലറ്റുമാരുടെ ഒരു മണിക്കൂര്‍ വിമാന നിരക്ക് പരിഷ്‌ക്കരണം ഉള്‍പ്പെടുന്നു. പുതിയ ഘടന പ്രകാരം, ഒരു ട്രെയിനി പൈലറ്റിന്റെ ശമ്പളം ഇപ്പോള്‍ 50,000 രൂപയും ഒരു സീനിയര്‍ കമാന്‍ഡര്‍ക്ക് പ്രതിമാസം 8.50 ലക്ഷം രൂപയും ലഭിക്കും. കൂടാതെ ഗ്യാരണ്ടീഡ് ഫ്‌ലൈയിംഗ് അലവന്‍സ് ഘടകം നിലവിലെ 20 മണിക്കൂറില്‍ നിന്ന് 40 മണിക്കൂറായി ഇരട്ടിയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...